ചെക്ക് പണം ബാങ്കിൽ ഇല്ലാത്ത കാരണത്താൽ മടങ്ങിയാൽ എന്താണ് പരിഹാരം. ഏതൊക്കെ കേസുകൾ ഫയൽ ചെയ്യാം.

ഓമനക്കുട്ടൻ, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് (AOR), സുപ്രീം കോടതി

പണം ബാങ്കിൽ ഇല്ലാത്ത കാരണത്താൽ നമുക്കു കിട്ടിയ ചെക്ക് മടങ്ങിയാൽ താഴെ പറയുന്ന വഴികളിലൂടെ പണം തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കാം.

1. സെക്ഷൻ 138 Negotiable Instruments Act ഇൽ കേസ്‌ ഫയൽ ചെയ്യുക

2. ഓർഡർ 37 സിപിസി യിൽ Summary Suit ഫയൽ ചെയ്യുക.

ഈ രണ്ടു കേസുകളും ഒരുമിച്ചോ വെവ്വേറെയോ ഒരേ കേസിൽ ഫയൽ ചെയ്യാൻ സാധിക്കും. അതിനായുള്ള സമയ പരിധിയും മറ്റു നടപടിക്രമങ്ങളും താഴെ വിവരിക്കുന്നു. 

 

1. സെക്ഷൻ 138 Negotiable Instruments Act കേസ്‌ ഫയൽ ചെയ്യാനുള്ള നടപടി ക്രമങ്ങൾ.

സമയ പരിധി

- നോട്ടീസ് അയക്കേണ്ടത് - ചെക്ക് തിരിച്ചു കിട്ടി 30 ദിവസത്തിനുള്ളിൽ
- പണം തിരിച്ചു നൽകാനായി കൊടുക്കേണ്ട സമയം - 15 ദിവസം
- കേസ്‌ ഫയൽ ചെയ്യൽ - നോട്ടീസ് കാലാവധി കഴിഞ്ഞു 30 ദിവസം

ബാങ്കിൽ നിന്ന് പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയാൽ, ബാങ്കിൽ നിന്ന് മടങ്ങിയ ചെക്കും ചെക്ക് റിട്ടേൺ മെമ്മോയും ഉടൻ ശേഖരിക്കണം. ചെക്ക് തിരിച്ചെത്തി 30 ദിവസത്തിനകം ചെക്കിൽ ഒപ്പിട്ട ആളിന് നോട്ടീസ് നൽകണം അതിൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ചെക്ക് തുക ആവശ്യപ്പെടണം. ചെക്ക് മടങ്ങിയതിന് ശേഷം 30 ദിവസം കഴിഞ്ഞുവെങ്കിൽ, നിശ്ചിത കാലയളവിനുള്ളിൽ വീണ്ടും ചെക്ക് ബാങ്കിൽ സമർപ്പിക്കാവുന്നതാണ്. ചെക്കിന്റെ കാലാവധി മൂന്നുമാസം ആണ് എന്നുള്ള കാര്യം ഓർക്കുക.

തിരികെയെത്തിയ ചെക്കിന്റെ തുക അടയ്‌ക്കുന്നതിന് ചെക്ക് കിട്ടിയ ആൾ നിയമപരമായ നോട്ടീസ് അയയ്‌ക്കുകയും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ചെക്കു തന്ന ആൾ ചെക്ക് തുക നൽകാതിരിക്കുകയും ചെയ്‌താൽ, 1881 ലെ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 138 പ്രകാരം 30 ദിവസത്തിനുള്ളിൽ കോടതിയിൽ പരാതി നൽകാം. നോട്ടീസ് ഒരു വക്കീൽ വഴി അയക്കുകയാകും അഭികാമ്യം.  

 

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് 1881 ലെ സെക്ഷൻ 138 പ്രകാരം പരാതി നൽകാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ സെക്ഷൻ 138 പ്രകാരം പരാതി ഫയൽ ചെയ്യുന്നതിന് ഇനിപ്പറയുന്ന അടിസ്ഥാന രേഖകൾ ആവശ്യമാണ്.

  1. പാർട്ടികളുടെ പേര് വിവരം

  2. 138 നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്, 1881 പരാതി

  3. സമൻസ് ചെയ്യുന്നതിന് മുമ്പുള്ള തെളിവുകൾ/ സത്യവാങ്മൂലം (ചില കോടതികളിൽ)

  4. സാക്ഷികളുടെ പട്ടിക

  5. ഡോക്യൂമെന്റുകളുടെ ലിസ്റ്റ്

  6. അഭിഭാഷകന് അനുകൂലമായി വകലത്‌നാമ

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് 1881 ലെ സെക്ഷൻ 138 പ്രകാരം കേസ് ഫയൽ ചെയ്യാൻ സഹായിക്കുന്ന മറ്റ് രേഖകൾ എന്തൊക്കെയാണ

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ക്രിമിനൽ പരാതി ഫയൽ ചെയ്യാൻ ആവശ്യമായ മറ്റ് രേഖകൾ ഇനിപ്പറയുന്നവയാണ്.

- പരാതിക്കാരന്റെ അഭിഭാഷകനെ അധികാരപ്പെടുത്തുന്ന പ്രമേയത്തിന്റെ പകർപ്പ് (കമ്പനി, സ്ഥാപനം മുതലായവയുടെ കാര്യത്തിൽ). Copy of the resolution authorizing Complainant's Attorney (in case of Company, firm etc).
- ഒറിജിനൽ ചെക്ക് (Original dishonored cheque)
- റിട്ടേണിംഗ് മെമ്മോ (Returning memo dated _____)
- ലീഗൽ നോട്ടീസ് കോപ്പി (Copy of legal notice dated _______)
- തപാൽ രസീത് നമ്പർ ______ തീയതി ______ (Postal Receipt No. ______ dated ______)
- UPC തീയതി _____ (UPC Dated _____)
- പരിമിതി രേഖ (ഇത് ചില കോടതികളിൽ ആവശ്യമാണ്, ബാധകമെങ്കിൽ അറ്റാച്ചുചെയ്യുക) Limitation Document (This is required in some court, attach, If applicable)

മുകളിൽ പറയുന്ന രേഖകൾ ഉണ്ടെങ്കിൽ ഒരു അഭിഭാഷകൻ വഴി Section 138 Negotiable Instruments Act ഇൽ കോടതിയിൽ കേസ്‌ ഫയൽ ചെയ്യാവുന്നതാണ്. ഈ കേസ്‌ പ്രതിയെ ശിക്ഷിക്കാനായാണ് ഫയൽ ചെയ്യുന്നത് എങ്കിലും രണ്ടു വര്ഷം വരെ ശിക്ഷ കൂടാതെ ചെക്കിലെ തുകയുടെ ഇരട്ടിവരെയോ ഫൈനോ ശിക്ഷ വിധിക്കാവുന്നതാണ്.

 

 

 

2. ഓർഡർ 37 സിപിസി യിൽ Summary Suit ഫയൽ ചെയ്യുക

കേസ്‌ ഫയൽ ചെയ്യാനുള്ള സമയ പരിധി - മൂന്നു വർഷം

ഓർഡർ 37 സി പി സി യിലുള്ള കേസ്‌ ഫയൽ ചെയ്യുന്നത് പണം തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടു മാത്രമാണ്. ഈ കേസ്‌ സമ്മറി Suit ആയതിനാൽ വേഗം തീർപ്പാക്കാറുണ്ട്. ഇതിൽ സാധാരണ സിവിൽ കേസുകളിൽ കൊടുക്കേണ്ട കോടതി ഫീസ് കൊടുത്താൽ മാത്രമേ ഫയൽ ചെയ്യാൻ സാധിക്കൂ. ഇതിൽ മുന്നുവർഷ സമയ പരിധി ഉള്ളതിനാൽ സെക്ഷൻ 138 ഇൽ ഫയൽ ചെയ്യാൻ സാധിക്കാതെ പോയ കേസും ഇതിൽ ഫയൽ ചെയ്യാൻ കഴിയും. ചെക്കിലെ തുക കൂടാതെ പണം തിരിച്ചു തരാൻ വൈകിയ സമയത്തേക്കുള്ള പലിശ കൂടി ഈ കേസിൽ അവകാശപ്പെടാം.


ചെക്ക് പണമില്ലാതെ മടങ്ങിയതിനെതിരെ Section 138 of Negotiable Instruments Act ഇൽ കേസ്‌ നിലവിൽ ഉണ്ടെങ്കിൽ പോലും Order XXXVII Civil Procedure Code ഇൽ കേസ്‌ ഫയൽ ചെയ്യാൻ ഒരു തടസ്സവും ഇല്ല. 

ഗാർഹിക പീഡനം നടന്നാൽ എന്താണ് പരിഹാരം. എവിടെ കേസ് ഫയൽ ചെയ്യണം.

ചെക്ക് പണം ബാങ്കിൽ ഇല്ലാത്ത കാരണത്താൽ മടങ്ങിയാൽ എന്താണ് പരിഹാരം. ഏതൊക്കെ കേസുകൾ ഫയൽ ചെയ്യാം.

പ്രവാസി നിയമ സഹായ സെല്ലിൽനിന്നും (PLAC) സൗജന്യ നിയമ സഹായം എങ്ങനെ ലഭ്യമാക്കാം. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക.

അംഗീകൃത ലോ കോളേജുകളിൽ നിന്നുള്ള ബിരുദധാരികൾക്ക് മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യാൻ കഴിയൂ എന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നിർദേശിക്കാം: സുപ്രീം കോടതി.