കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ സൗജന്യമായി മലയാളി അഭിഭാഷകരുടെ സഹായത്തോടെ കൈകാര്യം ചെയ്യാനുള്ള പദ്ധതിയാണ് പ്രവാസി നിയമ സഹായ പദ്ധതി. പ്രസ്തുത പദ്ധതിയിൻകീഴിൽ ജി സി സി രാജ്യങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ഗൾഫുരാജ്യങ്ങളിൽ നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകാനുള്ള പദ്ധതി ആണിത്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
അജ്‌ഞത മൂലം അന്യ രാജ്യങ്ങളിൽ ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റു നിയമ
കുരുക്കുകളും യാതൊരു നിയമ സഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികൾ ജയിലിൽ
എത്തിപ്പെടുകയും കടുത്ത ശിക്ഷകൾ ഏറ്റുവാങ്ങി വരുകയും ചെയ്യുന്നത് ശ്രദ്ധയിൽ
പെട്ടപ്പോൾ ഉണ്ടാക്കിയ പദ്ധതിയാണിത്. നിയമസഹായം ലഭിക്കാതെ നിസാര കേസുകളിൽ
അകപ്പെട്ടു മിക്കപ്പോഴും പ്രവാസി മലയാളികൾ ജയിൽ കഴിയുന്നു. ഇങ്ങനെയുള്ള
കേസുകളിൽമേൽ നിയമ ഉപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ
ബോധവത്കരണ പരിപാടികൾ മലയാളി സാംസ്‌കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക,
വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക,
ബുദ്ധിമുട്ടുന്ന മലയാളികൾക്ക് നിയമ സഹായം നൽകുക എന്നിവക്കായി ആവിഷ്‌കരിച്ചിരിക്കുന്ന
പദ്ധതിയാണ് പ്രവാസി നിയമ സഹായ സെൽ (PLAC ).
പ്രവാസി നിയമ സഹായ സെൽ (PLAC ) യിൽ അപേക്ഷിക്കാനുള്ള യോഗ്യത.
- വിദേശത്തു തൊഴിൽ/ വിസിറ്റിംഗ് വിസയിൽ പോയിട്ടുള്ളവർ ആയിരിക്കണം.
- വിദേശ രാജ്യങ്ങളിലെ കോടതികൾ വിധിക്കുന്ന 'ദിയ മണി' കുകെട്ടൽ, സാമ്പത്തിക
ബാധ്യതകൾ, റിക്കവറി തുടങ്ങിയവക്ക് ഈ സഹായം ലാഭമായിരിക്കയില്ല.
പദ്ധതിയുടെ നിബന്ധനകൾ
തന്റേതല്ലാത്ത കുറ്റങ്ങൾ മൂലം നിയമ പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും അതോടൊപ്പം
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികൾ
ആയിരിക്കണം.
ഒരു വർഷമെങ്കിലും വിദേശത്തു തൊഴിലിനായി കഴിഞ്ഞിട്ടുണ്ടായിരിക്കണം. ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ ഇതോടൊപ്പം ചേർത്തിട്ടുള്ള അപേക്ഷ ഫോറത്തിൽ നോർക്ക റൂട്സിനു പോസ്റ്റൽ വഴിയോ, ഇമെയിൽ വഴിയോ അയക്കാം. കൂടാതെ അറബിഭാഷയിൽ ഉള്ള രേഖകളും തർജിമകളും സമർപ്പിക്കേണ്ടതാണ്.
പദ്ധതിയുടെ ആനുകുല്യത്തിനായി ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി തിരിച്ചറിയുന്നതിനും, അപേക്ഷകന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും ആവശ്യമെങ്കിൽ എംബസിയോടോ, അംഗീകൃത അസ്സോസിയേഷനുകളോടോ ആവശ്യപ്പെടുന്നതായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി.
നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ്
ഓഫീസർ, നോർക്ക റൂട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം -
695014, കേരളം, എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ
വിലാസത്തിലോ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കാവുന്നതാണ്.
പദ്ധതിയുടെ പ്രവർത്തന രീതി.
ലഭിക്കുന്ന അപേക്ഷയുടെ നിയസ്ഥിതി മനസ്സിലാക്കുന്നതിന് ആവശ്യമെങ്കിൽ എംബസിയോടോ
അംഗീകൃത അസ്സോസിയേഷനുകളോടോ ആവശ്യപ്പെടുന്നതായിരിക്കും. അതിനുശേഷം തുടർ
നടപടിക്കായി കൈമാറുന്നതായിരിക്കും.
Download Pravasi Legal Assistance Cell Application Form
പ്രവാസി നിയമ സഹായ സെൽ (PLAC) അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക
ഗാർഹിക പീഡനം നടന്നാൽ എന്താണ് പരിഹാരം. എവിടെ കേസ് ഫയൽ ചെയ്യണം.
ചെക്ക് പണം ബാങ്കിൽ ഇല്ലാത്ത കാരണത്താൽ മടങ്ങിയാൽ എന്താണ് പരിഹാരം. ഏതൊക്കെ കേസുകൾ ഫയൽ ചെയ്യാം.